സീറ്റൊഴിവ്
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടൂ അന്‍പത് ശതമാനം മാര്‍ക്കോടു കൂടി രണ്ടാം ഭാഷ ഹിന്ദി എടുത്തവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയര്‍ന്നയോഗ്യതകളും പരിഗണിക്കും. അപേക്ഷകര്‍ക്ക് 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍. 04734296496, 8547126028.
കൂടിക്കാഴ്ച
പനമരം ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.എ ഇംഗ്ലീഷ് തസ്തികയിലേക്കു ള്ള കൂടിക്കാഴ്ച നവംബര്‍ 17 ന് രാവിലെ 10.30 ന് നടക്കും. ഫോണ്‍ 8921745464.
നിയമനം
ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ,തിയ്യ,ബില്ലവ (ഇ.ടി.ബി) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള മേട്രണ്‍ ഗ്രേഡ്-2 (സ്ത്രീകള്‍ മാത്രം) തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത. ബി.കോം ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നും സ്റ്റോര്‍സ് ആന്റ് അക്കൗണ്ട് സൂക്ഷിപ്പിലും കൈകാര്യത്തിലുളള 2 വര്‍ഷത്തെ തൊഴില്‍ പരിചയവും. 2 വര്‍ഷം തൊഴില്‍ പരിചയമുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കുറഞ്ഞ പ്രവര്‍ത്തിപരിചയം ഉളളവരെയും പരിഗണിക്കുന്നതാണ്. വയസ്സ്:- 18-36( നിയമാനുസൃത വയസ്സിളവ് ലഭിക്കും). ശമ്പളം 26500-60700 ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 6 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 202534
വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതംകോട്, കൃഷ്ണമൂല, പരിയാരം എന്നിവിടങ്ങളില്‍ ഇന്ന് ( വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ഡ്രൈവര്‍മാര്‍ക്ക് പരിശീലനം
സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി. തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നവംബര്‍ 17, 18, 19 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ 0471 2779200.
അധ്യാപക നിയമനം
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 15 ന് രാവിലെ 10 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമുള്ളവര്‍ അസല്‍ രേഖകളുമായി ഹാജരാകണം.
സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍സ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനത്തിന് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. 2021-22 അദ്ധ്യയന വര്‍ഷത്തെ 5-ാം ക്ലാസ്സിലേക്കും, 11-ാം ക്ലാസ്സിലേക്കും മറ്റു ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമുളള സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 17 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ളതും ഈ കഴിഞ്ഞ വര്‍ഷം 4-ാം ക്ലാസ്സ്, 10-ാം ക്ലാസ്സ് വിജയിച്ചതുമായ പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. 5-ാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി, പഠിച്ച സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയും 11 -ാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി നിലവില്‍ 10-ാം ക്ലാസ്സ് വിജയിച്ച എസ്.സി,എസ്.ടി വിഭാഗത്തിലുള്ള കുട്ടികള്‍ ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌കൂള്‍ മേധാവിയുടെ കത്ത് സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവയും സഹിതം നവംബര്‍ 17 ന് രാവിലെ 9 ന് കോളേജ് ഗ്രൗണ്ടില്‍ രക്ഷിതാവിനൊപ്പം എത്തിച്ചേരേണം. സ്‌കില്‍ ടെസ്റ്റിന്റെയും ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിന്റെയും സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്ക റ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഫോണ്‍ 0471 2381601, 04936 203824.
സീറ്റൊഴിവ്
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ ഇക്കണോമിക്സ്, ബി എ ഉറുദു, ബി. എ അറബിക്, ബി.എസ്.സി ഫിസിക്സ് കെമിസ്ട്രി, ബി.കോം എന്നീ വിഷയങ്ങളില്‍ എസ്.ടി സംവരണ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 15 ന് രാവിലെ 10 ന് രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.
മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. ഫോണ്‍ 9847699720 , 049360248100.
സാക്ഷരതാ പഠന ക്ലാസ്സ് സന്ദര്‍ശിച്ചു
വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പഠന ക്ലാസുകള്‍ സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തി. സുല്‍ത്താന്‍ ബത്തേരി , പുല്‍പ്പള്ളി ബത്തേരി റോഡില്‍ വേങ്ങൂര്‍ ഊര്, ബത്തേരി ചീരാല്‍ റോഡ് തൊടുവട്ടി ഊര് എന്നിവിടങ്ങളിലെ സാക്ഷരതാ പഠന ക്ലാസ്സുകളാണ് സന്ദര്‍ശിച്ചത്. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍ , ഡയറ്റ് സീനിയര്‍ ലക്ചറും ജില്ലാ റിസോഴ്സ് യൂനിറ്റ് ഫാക്കല്‍റ്റിയും കൂടിയായ സുനില്‍കുമാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷൈനി, വാര്‍ഡ് കൗണ്‍സിലര്‍ ഷീബ ചാക്കോ , വാര്‍ഡ് മെമ്പര്‍ അസീസ് മാടാ ല നോഡല്‍ പ്രേരക് ഷിന്‍സി റോയി, പ്രേരക് ശ്വാമള, പഞ്ചായത്ത് കോ – ഓഡിനേറ്റര്‍ അരവിന്ദന്‍ എന്നിവര്‍ ഉള്‍പെടുന്ന സംഘമാണ് കോളനി സന്ദര്‍ശിച്ചത്.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു കീഴിലുള്ള വിവിധ ഉല്‍പാദന കേന്ദ്രങ്ങളിലെ ഉപയോഗ ശൂന്യമായ ഇരുമ്പ് ചര്‍ക്കകളും മറ്റ് ഉപകരണങ്ങളും ലേലം ചെയ്ത് വിറ്റൊഴിവാക്കുന്നതിനും , ഖാദി ഗ്രാമ വ്യവസായ ഓഫീസ് വയനാടിനു കീഴിലുള്ള വിവിധ ഉല്‍പാദന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ 20 ചര്‍ക്കകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുമായി അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ 04936 202602
വൈദ്യുതി മുടങ്ങും
കബളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരക്കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചാംകോഡ് ബേക്കറി , കാപ്പുംചാല്‍ ,പീച്ചാംകോഡ് പമ്പ്,നടക്കല്‍ ഭാഗങ്ങളില്‍ ഇന്ന് ( വെള്ളി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍/ ബാങ്ക് മാനേജര്‍/ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 25 ന് മുമ്പായി അയയ്ക്കണം. വിലാസം – സെക്രട്ടറി, മലബാര്‍ ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ് ഫെഡ് കോംപ്ലക്സ് , എരഞ്ഞിപ്പാലം, കോഴിക്കോട് 673-006 ഫോണ്‍ -0495ബ2360720