8.25 കിലോ കഞ്ചാവുമായി അസം സ്വദേശികള്‍ പിടിയില്‍.

0

കല്‍പ്പറ്റ മുണ്ടേരിയില്‍ 8.25 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശികളായ രണ്ടു തൊഴിലാളികള്‍ പിടിയില്‍. കാമരൂപ നൂല്‍മതി സ്വദേശി ശിബചരണ്‍ ദാസ്,ബോണ്‍ റൈഗോണ്‍ ജിലഗുരി സ്വദേശി ജാഡവ് സര്‍ക്കാര്‍ എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും ഷോള്‍ഡര്‍ ബാഗില്‍ കടത്തികൊണ്ടുവരികയായിരുന്ന 8.250 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും കല്‍പ്പറ്റ-മുണ്ടേരി റോഡില്‍ മേല്‍ റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളികള്‍ കഞ്ചാവ് കൊണ്ടുവന്ന് വ്യാപകമായി ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ കെ.ബി ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, എ.അനില്‍, പി.പി ജിതിന്‍, വി.ബി നിഷാദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!