പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ വയറിളക്ക രോഗബാധ.

0

34 വിദ്യാര്‍ത്ഥികളെയാണ് വയറിളക്കം, വയറുവേദന, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.എസ്.ഒ, എച്ച്.ഐ, എപ്പിഡമോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച് കാന്റീന്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവത്കരണം നല്‍കുകയും, കുടിവെള്ള സ്രോതസ് സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. കുടിവെള്ളം ഗുണനിലവാര പരിശോധനയ്ക്കും, രോഗബാധിതരുടെ രക്തം, മലം എന്നിവയുടെ
സാമ്പിളുകള്‍ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായും അയച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് ലേഡീസ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് രോഗബാധ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ സംഘം യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച് ആവശ്യമായ ബോധവത്കരണം നല്‍കിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!