യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

0

 

ഒണ്ടയങ്ങാടി വരടിമൂല മഴവന്‍ഞ്ചേരികുന്ന് പുത്തന്‍പുരയ്ക്കല്‍ സന്ദീപ് (31) നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മാതാവ് പണിക്ക് പോയി വൈകീട്ട് തിരിച്ച് എത്തിയപ്പോള്‍ മുറിയില്‍ സന്ദീപിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു. അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു സന്ദീപ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുകള്‍ക്ക് വിട്ടു നല്‍കും.പിതാവ് പരേതനായ ചന്ദ്രന്‍, മാതാവ്: രാധ, സഹോദരങ്ങള്‍ സന്ധ്യ, പരേതനായ സന്തോഷ്.

 

Leave A Reply

Your email address will not be published.

error: Content is protected !!