കെഎസ്ആര്‍ടിസി മാനന്തവാടി യൂണിറ്റ് സൂപ്രണ്ടിനെ സ്ഥലംമാറ്റി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വനിതാ ജീവനക്കാരടക്കമുള്ളവരെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നതായുള്ള പരാതിയും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലും മേല്‍നോട്ടത്തിലും ഗുരുതര വീഴ്ച വരുത്തിയതും കണക്കിലെടുത്ത് കെഎസ്ആര്‍ടിസി മാനന്തവാടി യൂണിറ്റിലെ സൂപ്രണ്ട് സുധീര്‍ റാമിനെ അച്ചടക്ക നടപടിയുടെ ഭാഗമായി കോഴിക്കോട് റീജിയണല്‍ വര്‍ക്ക്‌ഷോപ്പിലേയ്ക്ക് സ്ഥലംമാറ്റി.എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സൂപ്രണ്ട് പറഞ്ഞു.