സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് അറബിക്കടലിലേക്ക് എത്തും എന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,കോട്ടയം,എറണാകുളം, ഇടുക്കി , കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. ആലപ്പുഴ ,പാലക്കാട് , മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴ തുടര്‍ന്നേക്കും ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, ഇടുക്കിയില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതോടെ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. രണ്ട്,മൂന്ന്,നാല് ഷട്ടറുകള്‍ 65 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ നടപടി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞദിവസം തുറന്ന ആറ് ഷട്ടറുകളില്‍ 5 എണ്ണം ഇന്നലെ അടച്ചിരുന്നു.മുല്ലപ്പെരിയാര്‍ ഡാമില്‍ 8 മണി മുതല്‍ മൂന്ന് ഷട്ടറുകള്‍ കൂടി 0.60ാ ഉയര്‍ത്തുമെന്നാണ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് നല്‍കുന്ന വിവരം. നിലവില്‍ 1493 ക്യുസെക്സ് ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതല്‍ 1512 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 3005 ക്യുസെക്സ് ജലം ഒഴുക്കി വിടും.അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയര്‍ന്നതോടെയാണ് ഇടുക്കി ജലസംഭരണിയിലേക്ക് ആറ് ഷട്ടറുകള്‍ വഴി ജലം തുറന്നു വിട്ടത്. ഇന്നലെ ജലനിരപ്പ് താഴ്ന്നതായി നിരീക്ഷിച്ച അധികൃതര്‍ മൂന്ന് ഷട്ടറുകള്‍ അടയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ അടച്ച ഷട്ടറുകള്‍ ഉള്‍പ്പെടെ തുറക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!