ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സ്വീകരണം
സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് വയനാട് ജില്ലാ അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.സ്വീകരണ സമ്മേളനം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സബ് ജൂനിയര്‍ ജൂനിയര്‍,യൂത്ത് മെന്‍ ആന്റ് വുമണ്‍ വിഭാഗത്തില്‍ വയനാട് ജില്ലാ ടീം അംഗങ്ങളായ 15 പേരില്‍ 11 പേര്‍ക്ക് മെഡലുകള്‍ ലഭിച്ചിരുന്നു,സംസ്ഥാന സീനിയര്‍ വിഭാഗത്തില്‍ മുന്ന് പേര്‍ക്ക് ഇതിന് മുമ്പും മെഡലുകള്‍ ലഭിച്ചു.മെഡല്‍ ലഭിച്ചവര്‍ക്കും പങ്കെടുത്ത ടീം അംഗങ്ങള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടരി വി സി ദീപേഷ്, മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്,സിജു ഗോപി, എന്‍ എ ഹരിദാസ്. ഡെയ്‌സണ്‍,റോയ്, കെ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു,