വിവിധ അവശ്യങ്ങളുന്നയിച്ച് കളക്ടറേറ്റിനു മുന്നില്‍ കേരള സ്റ്റേറ്റ് സ്‌കൂള്‍ ബസ് ഓപ്പറ്റേഴ്‌സ് ജില്ലാ കമ്മിറ്റി ധര്‍ണ നടത്തി.ജില്ല സെക്രട്ടറി വി വി ബേബി ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ സെക്രട്ടറി സലിം പൂതാടി ബത്തേരി സമരത്തില്‍ അധ്യക്ഷനായി.കെഎസ്എസ്ബിയു സംസ്ഥാന വൈസ് പ്രസിഡണ്ട് സജികുമാര്‍ കോഴിക്കോട്,കെഎസ്എസ്ബിയു ജില്ല വൈസ് പ്രസിഡന്റ് സിനി രാജേന്ദ്രന്‍ കെഎസ്എസ്ബിയു ജില്ലാ സെക്രട്ടറി സി.സി ജിഷു എന്നിവര്‍ സംസാരിച്ചു.
2019 ലെ ആദ്യഘട്ടത്തില്‍ വിദ്യാലയങ്ങള്‍ അടച്ചതോടെ സ്‌കൂള്‍ ബസ് ഓട്ടവും നിലച്ചു. കഴിഞ്ഞ 20 മാസക്കാലമായി ഇതില്‍ പണിയെടുത്തിരുന്ന ജീവനക്കാരുടെ ജീവിതവും ദുരിതത്തിലാണ്. സ്‌കൂള്‍ ബസ് തൊഴിലാളികള്‍ക്കും ഓണറേറിയം അനുവദിക്കുക, കോവിഡ് ദുരിതകാലത്ത് അടിയന്തര ധനസഹായം ലഭ്യമാക്കുക, തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുക, മിനിമം വേതനം നിശ്ചയിക്കുക, വേതനം ഏകീകരിക്കുക, ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഇന്ന് സമരം സംഘടിപ്പിച്ചത്.