വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി എം പി കല്‍പ്പറ്റ ഏരിയ കമ്മിറ്റി കല്‍പ്പറ്റയില്‍ ഉപവാസ സമരം നടത്തി. സിഎംപി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചായിരുന്നു സമരം. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടറുമായ ഗോകുല്‍ദാസ് കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.കെ ഭൂപേഷ് അധ്യക്ഷനായി. ടി.വി രഘു, സി.ജെ ബേബി എന്നിവര്‍ സംസാരിച്ചു.കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുക,ദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിക്കുക തുടങ്ങിയവര്‍ പങ്കെടുത്തു.