പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
തിരുനെല്ലി പോലീസ് സ്റ്റേഷന്‍പരിധിയില്‍ പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കാട്ടിക്കുളം രണ്ടാം ഗേറ്റ് കൂപ്പ്‌കോളനിയിലെ രാജു (45)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ വീട്ടുകാര്‍ കണ്ടതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ബലാത്സംഗശ്രമത്തിന് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും റിമാണ്ട് ചെയ്യുകയും ചെയ്തു.