മീനങ്ങാടി പന്നിമുണ്ട അടിച്ചിലാടിയില്‍ 5 വീടുകളില്‍ വെള്ളം കയറി.

0

ശക്തമായ മഴയില്‍ പുഴ കരകവിഞ്ഞ് അടിച്ചിലാടിയിലെ 5 വീടുകളിലാണ് വെള്ളം കയറിയത്.വീട്ടുകാരെയും, വളര്‍ത്തുമൃഗങ്ങളെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്റെ നേതൃത്വത്തില്‍ പോലീസും, നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് വീട്ടുകാരെയും, വളര്‍ത്തു മൃഗങ്ങളെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയത്. പുലര്‍ച്ചെ 2 മണിയോടെയാണ് വെള്ളം കയറിയ പ്രദേശത്ത് നിന്നും കുടുംബങ്ങളെ സമീപത്തെ വീടുകളിലേക്കും, സുരക്ഷിത ഇടങ്ങളിലേക്കും മാറ്റിയത്.

Leave A Reply

Your email address will not be published.

error: Content is protected !!