വിദ്യാലയങ്ങളിലെ ബസ്സുകളുടെ ത്രൈമാസ നികുതി ഘടന സര്‍ക്കാര്‍ പുനര്‍ നിര്‍ണയിച്ച സാഹചര്യത്തില്‍ വാഹന്‍ സോഫ്റ്റ് വെയറിലൂടെ പുതുക്കിയ വാഹന നികുതി ഈടാക്കുക, സര്‍ക്കാര്‍/സ്വകാര്യ വിദ്യാലയങ്ങളിലെ ബസ്സുകളെ തരം തിരിച്ച് അറിയുന്നതിനുള്ള കോണ്‍ട്രാക്റ്റ് ക്യാരേജ് എന്ന പെര്‍മിറ്റ് കാറ്റഗറിയില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുക എന്നിവയ്ക്കായി ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാരിതര സ്‌കൂളുകളിലെ പ്രതിനിധികള്‍ ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ അസ്സല്‍ രേഖകളുമായി ഒരാഴ്ച്ചക്കുള്ളില്‍ നേരിട്ട് ഹാജരാകണമെന്ന് വയനാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.