യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0

തലപ്പുഴ കൈതകൊല്ലി പെരുമ്പുള്ളി(കുന്നില്‍) രാജന്റെ മകന്‍ ദിവീഷ്(33) ആണ് മരിച്ചത്. വീട്ടിനുള്ളിലാണ് ദിവീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ സമയം മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ ഇന്ന് ഉച്ചയ്ക്ക് മാതാവ് അയല്‍വാസികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദിവീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തലപ്പുഴ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മാതാവ് പങ്കജം,സഹോദരങ്ങള്‍: ദിവ്യ,ദിവിത

Leave A Reply

Your email address will not be published.

error: Content is protected !!