ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
അനര്‍ട്ട്: സൗരോര്‍ജ പ്ലാന്റിന് അപേക്ഷിക്കാം
അനര്‍ട്ടിന്റെ സൗരതേജസ് പദ്ധതിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ രണ്ട് മുതല്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശ്യംഖല ബന്ധിത സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാം. 2 മുതല്‍ 3 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും, 3 കിലോ വാട്ടിന് മുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്സിഡിയും ലഭിക്കും. അനര്‍ട്ടിന്റെ www.buymysun.com എന്ന വെബ്സൈറ്റില്‍ സൗരതേജസ് എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ www.anert.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ടോള്‍ ഫ്രീ നമ്പര്‍-1800 425 1803
ടെണ്ടര്‍ ക്ഷണിച്ചു
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ, വിവിധ സൈസിലുളള മെഡിസിന്‍ കവറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28 ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍. 04936 206768
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പട്ടിക വിഭാഗം വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്.സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടിസ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ അംഗീകൃത ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ യോഗ്യതയുണ്ടായിരിക്കണം. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരുമായവര്‍ ഒക്ടോബര്‍ 25 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04935 250453
ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നു
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനി, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ഡ്രൈവ് ആരംഭിക്കുന്നു. ഇലക്ട്രോണിക് മാലിന്യം കൈമാറാനുള്ള ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ക്ലീന്‍ കേരള കമ്പനിയുമായി ബന്ധപ്പെടണമെന്ന്് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍:7558085599
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
നെന്‍മേനി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായവര്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ , പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിട്ടുള്ള പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ അപേക്ഷ ഒക്ടോബര്‍ 25 ന് വൈകീട്ട് 4 നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. കൂടിക്കാഴ്ച്ച 26 ന് 11 മണിയ്ക്ക് പഞ്ചായത്ത് ഓഫീസില്‍ ് നടക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രൊജക്ടിലേക്ക് മാസ വാടകക്ക് ലൈറ്റ് മോട്ടോര്‍ വാഹനം -ടാക്സി ഉടമസ്ഥരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 2 ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ഫോണ്‍: 049352 22020.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
എടവക ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ അല്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്/ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. അപേക്ഷകര്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള വരായിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 28 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935240366