കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസെഷന്‍.
ആര്‍ടിപിസിആര്‍ ന്റെ പേരില്‍ കര്‍ഷക വിരുദ്ധ സമീപനകളാണ് കര്‍ണാടക ചെയ്യുന്നതെന്നും, അതിര്‍ത്തിയില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നതയും അസോസിയേഷന്‍.ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും, ഹൈക്കോടതിയിലും പരാതി നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.കര്‍ണാടകയില്‍ കൃഷി ചെയ്യുന്നവരെ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്‌ന്റെ പേരില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വ്യാപകമായി തടയുകയാണ്.
2 ഡോസ് വാക്‌സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും ലോകത്തെവിടെയും യാത്ര ചെയ്യാം.
എന്നാല്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിയമം കൊണ്ടു വന്നു കര്‍ണാടക സര്‍ക്കര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ്.
കര്‍ണാടകയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ കൃഷിയിടത്തില്‍ പോയി വരാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് എന്‍ എഫ്പിഒയുടെ ആവശ്യം.3000 ലേറെ ആളുകള്‍ കര്‍ണാടകയില്‍ കൃഷി ചെയ്യുന്നുണ്ട്.
ആര്‍ടിപിസിആര്‍ ന്റെ പേരില്‍ പലപ്പോഴും അതിര്‍ത്തി കടക്കാന്‍ സാധിക്കുന്നില്ല.വിളകള്‍ നശിക്കാന്‍ ഇത് കാരണമാകുന്നു.വിലത്തകര്‍ച്ച മൂലം പൊറുതി മുട്ടുന്ന കര്‍ഷകര്‍ക്ക് അതിര്‍ത്തി കടക്കാന്‍ കൈക്കൂലിയും നല്‍കേണ്ടി വരുന്നു.ഇക്കാര്യം ഉന്നയിച്ചുകേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഹൈക്കോടതി എന്നിവിടങ്ങളില്‍ പരാതി നല്‍നൊരുങ്ങുകയാണ് അസോസിയേഷന്‍