സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ നടപടിയായ സാഹചര്യത്തില്‍ ബൈരക്കുപ്പയിലെ കടത്തുസര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി വേണമെന്നും, ഇതിനായി ജില്ലാ ഭരണകൂടം ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും പ്രദേശവാസികള്‍. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടും കബനി നദിയില്‍ തോണി സര്‍വ്വീസ് ആരംഭിക്കാത്തത് നാട്ടുകാരെ വലക്കുന്നു.
സ്‌കൂള്‍ കോളേജ് തുറക്കാന്‍ നടപടിയായ സാഹചര്യത്തില്‍ ബൈരക്കുപ്പയിലെ കടത്തുസര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി വേണമെന്നും ഇതിനായി ജില്ലാ ഭരണകൂടം ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നാവശ്യവുമായി പ്രദേശ വാസികള്‍. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടും കബനി നദിയില്‍ തോണി സര്‍വ്വീസ് ആരംഭിക്കാന്‍ നടപടിയാകത്തത് നാട്ടുകാരെ വലക്കുന്നു. ജില്ല ഭരണക്കുടം അടിയന്തരമായി ഇടപ്പെട്ട് തോണി സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു.കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി കേരളാ-കര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍ കടവില്‍ തോണി സര്‍വീസ് നിലച്ചിട്ട് 8 മാസം പിന്നിടുന്നു.രോഗവ്യാപനം കുറയുന്നന്ന സാഹചര്യത്തില്‍ തോണി സര്‍വീസ് പുനരാരംഭിക്കാന്‍ സാഹചര്യമൊരുക്കണമെന്നാണ് കടത്തുകാരുടെയും നാട്ടുകാരുടെയും ആവശ്യം .നൂറിലധികം വിദ്യാര്‍ത്ഥികള്‍ ദിവസവും പെരിക്കല്ലൂര്‍ സ്‌കൂള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയിരുന്നത് കബനിയിലെ ഈ തോണി സര്‍വീസിലൂടെയായിരുന്നു. കര്‍ണാടകയിലെ മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണ് ഇത്. ഇതിന് പുറമെ കുടകിലും മറ്റും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവന്നിരുന്ന ജില്ലയിലെ കര്‍ഷകര്‍ തൊഴിലാളികളെയും മറ്റുമായി പോയിവന്നിരുന്നതും ഇതേ വഴി തന്നെയായിരുന്നു.