നവംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാലയങ്ങളിലെ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച് അധ്യാപക രക്ഷാകര്‍തൃസമിതികള്‍ ആശയക്കുഴപ്പത്തില്‍. വിദ്യാലയങ്ങളില്‍ ഒരുക്കേണ്ട കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തല്‍, സ്‌കൂള്‍ ബസുകളുടെ സര്‍വ്വീസുകള്‍ എന്നിവ സംബന്ധിച്ചാണ് പ്രധാന ആശങ്ക.
സര്‍ക്കാര്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം പ്രധാനമായും പി.ടി.എ കളുടേതാണ്.നവംബര്‍ ഒന്നിന് പത്താം ക്ലാസ് ഹയര്‍ സെക്കന്‍ഡറി, യു.പി വിഭാഗം എന്നിവ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത.്
ഓരോ ദിവസവും ക്ലാസുകളില്‍ പകുതി കുട്ടികളെ വീതം പ്രവേശിപ്പിക്കാനോ, ഷിഫ്റ്റ് സാമ്പ്രദായം ഏര്‍പ്പെടുത്താനോ ആണ് നിര്‍ദേശമുള്ളത.് ഇതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണം, കുട്ടികള്‍ക്ക് മാസ്‌ക് ഉറപ്പാക്കണം, ആവശ്യത്തിന് സാനിറ്റൈസര്‍ സംഭരിക്കണം, ശരീര ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണങ്ങളും കരുതേണ്ടി വരും, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തരം സംവിധാനങ്ങള്‍ക്കെല്ലാം പി.ടി.എ. ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. അതേസമയം എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്മെന്റും പി.ടി.എ യും ചേര്‍ന്ന് ഫണ്ട് കണ്ടെത്തണം. പൊതു ജനങ്ങളില്‍ നിന്നുള്ള ധനസമാഹരണമോ രക്ഷിതാക്കളില്‍ നിന്നുളള പണപ്പിരിവോ ആവശ്യമായി വരും.
ഇവിടെ സ്‌കൂള്‍ ബസുകളുടെ കാര്യത്തിലാണ് കുടുതല്‍ ആശയക്കുഴപ്പമുള്ളത.് ബസുകളുടെ ഫിറ്റ്നസ,് സര്‍വീസുകളുടെ എണ്ണം എന്നിവ സംബന്ധിച്ച് ആശങ്കകളുണ്ട.് രണ്ട് വര്‍ഷത്തോളമായി നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ക്ക് യന്ത്രത്തകരാറുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തണം. മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച ശേഷം മാത്രമേ ബസുകള്‍ നിരത്തിലിറക്കാന്‍ അനുവദിക്കു. പല ബസുകള്‍ക്കും ഇന്‍ഷ്വറന്‍സ് പുതുക്കേണ്ടി വരും. ഇത്തരത്തിലുള്ള സാമ്പത്തിക ബാധ്യതകള്‍ ആര് വഹിക്കുമെന്നതു സംബന്ധിച്ച് ആശങ്കയുണ്ട.് മുമ്പ് നിറയെ കുട്ടികളുമായി പോയിരുന്ന ബസുകളില്‍ ഇനി പകുതി സീറ്റിലേക്കുള്ള കുട്ടികളെ മാത്രമേ കയറ്റാനാകു. സര്‍വീസുകളുടെ എണ്ണം കുടുമ്പോള്‍ ഡീസല്‍ ചെലവ് അടക്കമുളളവ വര്‍ധിക്കുകയും കുട്ടികളില്‍ നിന്ന് വാങ്ങുന്ന തുക ഇരിട്ടിയാക്കേണ്ടി വരികയും ചെയ്യും. ഇതു സാധാരണക്കാരായ രക്ഷിതാക്കളുടെ എതിര്‍പ്പിന് ഇടയാക്കുമെന്ന ആശങ്കയിലാണ് പി.ടി.എ.