ചരിത്ര സ്മൃതികളുണര്‍ത്തി വിജയ നഗര സാമ്രാജ്യം
മാനന്തവാടി ഉപജില്ല ശാസ്ത്രമേളയില്‍ വിജയ നഗര സാമ്രാജ്യത്തിന്റെ സ്റ്റില്‍ മോഡല്‍ നിര്‍മ്മിച്ച് ചരിത്രത്തിന്റെ ഓര്‍മ്മകള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ അജയ് തോമസും, കെ എസ് ജെമിയുമാണ് ഹയര്‍ സെക്കണ്ടറി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയില്‍ വിജയ നഗര സാമ്രാജ്യത്തിന്റെ സ്റ്റില്‍ മോഡല്‍ നിര്‍മ്മിച്ചത്. രണ്ട് മാസം കഠിന പ്രയത്‌നം ചെയ്താണ് അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്താല്‍ ഇത് നിര്‍മ്മിച്ചത്. വിജയ നഗര സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, സംഗീതം പൊഴിക്കുന്ന കല്‍തൂണുകള്‍, ആന പന്തി എന്നിവയെല്ലാമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്ലൈവുഡ്, ഫോം ഷീറ്റ്, മണ്ണ്, പേസ്റ്റ് ടൂബ്, മൂടി, ബട്ടണ്‍സ്, അറക്കപ്പൊടി, തുടങ്ങിയവയെല്ലാമാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.