പഴമയുടെ രുചിയുമായി കൗമാര ഭക്ഷ്യമേള

0

പഴമയുടെ രുചി മനസ്സിലാക്കാനും പോഷാകാഹരങ്ങളെ തിരിച്ചറിയാനുമായി കൗമാരക്കാര്‍ക്ക് ഭക്ഷ്യമേള സംഘടിപ്പിച്ചു. ബത്തേരി മുനിസിപ്പാലിറ്റി ഐ.സി.ഡി.എസ് 10 മുതല്‍ 19 വയസ്സു വരെയുളളവര്‍ക്കായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കൗമാരക്കാര്‍ക്ക് പഴമയുടെ ഭക്ഷണരീതി പരിചയപ്പെടുത്തുകയും ഒപ്പം പോഷാകാഹാര ഭക്ഷണങ്ങള്‍ തിരിച്ചറിയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. മുനിസിപ്പാലിറ്റിയിലെ 42 അംഗനവാടികളില്‍ നിന്നും രണ്ട് പേര്‍വീതമാണ് മേളയില്‍ പങ്കാളികളായത്. വീടുകളില്‍ നിന്നും ഭക്ഷണങ്ങല്‍ തയ്യാറാക്കിയാണ് ഇവര്‍ എത്തിയത്. ചേമ്പ്, മത്തന്‍, ചേന, കാച്ചില്‍ എന്നിവ കൊണ്ട് തയ്യാറാക്കിയ വിവിധയിനം പുഴുക്കുകള്‍, വെജിറ്റബിള്‍ പുട്ട്, വിവിധിയിനം കട്‌ലറ്റുകള്‍, പച്ചപ്പായ ജ്യൂസ്, താളുകറി, പഴമയുടെ പലഹാരങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതു കാണാനും മനസ്സിലാക്കാനും നിരവധിയാളുകളും മേളയിലേക്ക് എത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!