17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം:യുവാവ് പിടിയില്‍.
വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴ്കാരി പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണ്‍ വഴി അടുപ്പം കാണിച്ച് അശ്ലീല സന്ദേശവും മറ്റും അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കാഞ്ഞായി റഷീദ്(35) ആണ് അറസ്റ്റിലായത്.പ്രതിയുടെ മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല വീഡിയോകളും,വീട്ടമ്മമാരുടേതുള്‍പ്പെടെ നിരവധി സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും കണ്ടെത്തി.വെള്ളമുണ്ട പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പോക്സോ,ഐ.ടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.