പഴൂര്‍ ചന്ദനംമുറി കേസ്: വനം ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടി വേണം

0

 

പഴൂര്‍ ചന്ദനംമുറി കേസില്‍ പിടിയിലായ ഞണ്ടന്‍കൊല്ലി കോളനിയിലെ കുട്ടന്റെ മൊഴി ഫോറസ്റ്റ് ഉദ്യോഗസ്ഥന് എതിരെന്ന് ആക്ഷന്‍കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ ചന്ദനംമുറിക്കേസില്‍ കാടന്‍കൊല്ലി കോളനിയിലെ കെ സി സുഭാഷിനെ ആദ്യം കേസില്‍ കുടുക്കാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ വകുപ്പതലത്തില്‍ ശക്തമായ നടപടിവേണമെന്നും ആക്ഷന്‍കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഫോറസ്റ്റ് ഓഫീസ് ഉപരോധമടക്കമുള്ള സമരങ്ങളുമായി രംഗത്തുവരുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

വിവാദമായ പഴൂര്‍ ചന്ദനംമുറിക്കേസില്‍ കാടന്‍കൊല്ലി കോളനിയിലെ കെ സി സുഭാഷിനെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിവേണമെന്നാണ് ആക്ഷന്‍കമ്മറ്റി ആവശ്യപ്പെടുന്നത്. ചന്ദനം മുറിച്ച് കൊണ്ടുവന്ന് കാടന്‍ന്‍കൊല്ലി കോളനിയിലെ സുഭാഷിന്റെ വാഹനത്തില്‍ വെക്കുന്നതിന് 2000 രൂപ ആരോപണവിധേയനമായ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വാഗ്ദാനം ചെയ്തതായും ഇതില്‍ 500 രൂപ നല്‍കിയതായുമുള്ള കേസില്‍ പിടിയിലായ ഞണ്ടന്‍കൊല്ലി കോളനിയിലെ കുട്ടന്‍ മൊഴിനല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ആക്ഷന്‍കമ്മറ്റി ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കുട്ടന്റെ മൊഴിയില്‍ താനും ആരോപണ വിധേയനായ ഉദ്യോഗസ്ഥനും ചേര്‍ന്നാണ് സുഭാഷിന്റെ വാഹനത്തില്‍ ചന്ദനം ചാക്കില്‍പൊതിഞ്ഞുകൊണ്ടുപോയി വെച്ചതെന്നും രേഖപെടുത്തിയിട്ടുണ്ട്. സുഭാഷിനോടുള്ള മുന്‍വൈരാഗ്യംകൊണ്ടാണ് താനും ഉദ്യോഗസ്ഥനും ഇത് ചെയ്തതെന്നും കുട്ടന്റെ മൊഴിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെതിരെ ശക്തമായ വകുപ്പ് തല നിയമനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഫോറസ്റ്റ് ഓഫീസ് ഉപരോധമടക്കമുള്ള സമരവുമായി രംഗത്തെത്തുമെന്നുമാണ് ആക്ഷന്‍കമ്മറ്റിയുടെ മുന്നറിയിപ്പ്. അതേസമയം തന്നോടുള്ള മുന്‍വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥന്റെ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!