പച്ചക്കറിവില കുതിച്ചുയരുന്നു; രണ്ടാഴ്ച കൊണ്ട് വര്‍ദ്ധിച്ചത് ശരാശരി 22 രൂപ

0

സവാള, തക്കാളി, പയര്‍ എന്നീ ഇനങ്ങള്‍ക്കാണ് വില വര്‍ധിച്ചിരിക്കുന്നത്. ഉല്‍പാദന കേന്ദ്രങ്ങളിലെ മഴയാണ് പച്ചക്കറികള്‍ക്ക് വിലകൂടാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്.രണ്ടാഴ്ചക്കുള്ളിലാണ് പച്ചക്കറി വിലയില്‍ വലിയ മാറ്റം വന്നിരിക്കുന്നത്. തക്കാളിക്ക് 20 രൂപയായിരുന്നത് 40 രൂപയായും, പയര്‍, ബീന്‍സ് എന്നിവയ്ക്ക് 25ല്‍ നിന്നും 50ലേക്കും മുരിങ്ങക്ക 60 രൂപയായിരുന്നത് 80 രൂപയായുമാണ് വര്‍ധിച്ചിരിക്കുന്നത്.വരും ദിവസങ്ങളിലും ഒരുപക്ഷേ വിലകൂടുമെന്നുമാണ് വ്യാപാരികളില്‍ നിന്നും ലഭി്ക്കുന്ന വിവരം.

സവാള, തക്കാളി, പയര്‍, ബീന്‍സ്, ക്യാരറ്റ്, മുരിങ്ങ എന്നിവയ്ക്കാണ് വില വര്‍ധിച്ചിരിക്കുന്നത്. 15 രൂപ മുതല്‍ 25 രൂപയുടെ വര്‍ധനവാണ് പച്ചക്കറികള്‍ക്ക് ഉണ്ടായിരിക്കുന്നത്. സവാളയ്ക്ക് കിലോയ്ക്ക് രണ്ടാഴ്ച മുമ്പ് 25 രൂപയായിരുന്നു. ഇത് ഇന്ന് 40 രൂപയിലേക്കെത്തി. തക്കാളിക്ക് 20 രൂപയായിരുന്നത് 40 രൂപയായും, പയര്‍, ബീന്‍സ് എന്നിവയ്ക്ക് 25ല്‍ നിന്നും 50ലേക്കും മുരിങ്ങക്ക 60 രൂപയായിരുന്നത് 80 രൂപയായുമാണ് വര്‍ധിച്ചിരിക്കുന്നത്. ഉല്‍പാദന കേന്ദ്രങ്ങളിലെ മഴയെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍ ചൂണ്ടികാണിക്കുന്നത്. വരും ദിവസങ്ങളിലും ഒരുപക്ഷേ വിലകൂടുമെന്നുമാണ് വ്യാപാരികളില്‍ നിന്നും ലഭി്ക്കുന്ന വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!