വയനാട്ടിലൂടെ കടന്നു പോകുന്ന NH 766 ലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സാദ്ധ്യമായ ബദല്‍ റോഡുകള്‍ കണ്ടെത്താന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, ഏറ്റവും ചെലവുകുറഞ്ഞതും ദൂരക്കുറവുള്ളതുമായ ബത്തേരി – ബൈരക്കുപ്പ വഴിയുള്ള റോഡ് പരിഗണിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ചഒ766 അടക്കപ്പെടുന്നപക്ഷം പുതുതായി ഒരു മരം പോലും മുറിക്കേണ്ടതില്ലാത്തതും, പുതിയ റോഡുകള്‍ നിര്‍മ്മിക്കേണ്ടതില്ലാത്തതുമായ ബദല്‍ റോഡായി കല്‍പ്പറ്റ -ബത്തേരി -പെരിക്കല്ലൂര്‍ വഴി മൈസൂരിനുള്ള റോഡ് പരിഗണിക്കണമെന്ന് മേഖലയിലെ വ്യാപാരി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.മാനന്തവാടി – കുട്ട – ഗോണിക്കുപ്പ വഴിയുള്ള മൈസൂര്‍ റോഡ് എന്‍.എച്ച് 766 ന് പകരമാകാത്ത സാഹചര്യത്തില്‍ ബദല്‍ റോഡുകള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടതില്‍വച്ച് കേവലം ഒരു പാലം മാത്രം നിര്‍മ്മിച്ചാല്‍ കേരള -കര്‍ണാടക യാത്ര സുഗമമാക്കാന്‍ ഈ പാതവഴി സാധിക്കുമെന്ന് വ്യാപാരി സമൂഹം വിലയിരുത്തുന്നു.നിലവില്‍ പുതുതായി ഒരു കിലോമീറ്റര്‍ റോഡ് പോലും നിര്‍മ്മിക്കേണ്ടതില്ലെന്ന് മാത്രമല്ല, 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലം നിര്‍മ്മിക്കുന്നത് വഴി രണ്ട് സംസ്ഥാനങ്ങളുടെ തന്നെ വ്യാപാര- ടൂറിസം മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഭാരവാഹികള്‍ വിലയിരുത്തി.കര്‍ണാടകയുമായി വയനാടിന് ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കപ്പെട്ട മറ്റു റോഡുകള്‍ക്കെല്ലാം തന്നെ കര്‍ണാടക സര്‍ക്കാര്‍ തടസ്സവാദം ഉന്നയിച്ചത് വനത്തിനുള്ളിലൂടെ കടന്നുപോകുന്നുവെന്നതും, മേല്‍പ്പാലങ്ങളടക്കം വളരെയധികം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്നതുമാണ് എന്ന കാരണത്താലാണ്. എന്നാല്‍ ഈ നിര്‍ദ്ദിഷ്ട റോഡ് നടപ്പിലായാല്‍ മുഴുവന്‍ സമയം തുറന്നു കിടക്കുന്ന കുട്ട -ഗോണിക്കുപ്പ വഴിയോ, രാത്രിയാത്രാ നിരോധനമുള്ള ഏറ്റവും കുറഞ്ഞ ദൂരമുള്ള എച്ച്.ഡി കോട്ട വഴിയോ എളുപ്പത്തില്‍ മൈസൂരിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കും.ഈ ബദല്‍ പാത അംഗീകരിക്കുന്ന പക്ഷം കേരള -കര്‍ണാടക സര്‍ക്കാരുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയില്ലാതെതന്നെ രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അന്തര്‍സംസ്ഥാന പാതയാക്കി ഇതു മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്. ഈ അന്തര്‍സംസ്ഥാന പാത തുറന്നു കൊടുക്കുന്നപക്ഷം വയനാടന്‍ കുടിയേറ്റ മേഖലയുടെ സമഗ്ര പുരോഗതി ഉണ്ടാകുന്നതോടൊപ്പം,വാണിജ്യ- വിദ്യാഭ്യാസ – ഐ.ടി മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതുമാണ്.
നിര്‍ദിഷ്ട ബദല്‍ പാതയുടെ സാധ്യതകള്‍ കണ്ടെത്തി പരിശോധിക്കാനായി പുല്‍പ്പള്ളി മേഖലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ പ്രസിഡണ്ട് മാത്യു മത്തായി ആതിരയുടെ നേതൃത്വത്തില്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.ജോണിപെരിക്കല്ലൂര്‍,സണ്ണി മുള്ളന്‍കൊല്ലി,ബാബു.ഋ.ഠ, അജിമോന്‍.കെ.എസ്, ബേബി.പി.സി,ബിബിന്‍, ബെന്നി മാത്യു, ജെയിംസ് പെരിക്കല്ലൂര്‍, ജോസ് കുന്നത്ത്, കെ.ജോസഫ്, ടോമി.പി.സി,റഫീക്ക്.കെ.വി, പി.വി. ജോസഫ്,ബാബു. സി.കെ, സുനില്‍ ജോര്‍ജ്,വിനോദ്.സി.എസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.