വ്യാജവിസ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍

0

കല്‍പ്പറ്റ സ്വദേശിയുടെ കൈയില്‍ നിന്നും 5 ലക്ഷത്തോളം രൂപ വാങ്ങി സെര്‍ബിയയുടെ വ്യാജ വിസ തയ്യാറാക്കി പാസ്പോര്‍ട്ടില്‍ പ്രിന്റ് ചെയ്ത് നല്‍കിയ പ്രതി പോലീസ് പിടിയില്‍.മലപ്പുറം കീഴാറ്റുര്‍ സ്വദേശി ചന്ദുള്ളി വീട്ടില്‍ നിപുണിനെയാണ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.തട്ടിപ്പിന് കൂടെയുണ്ടായിരുന്ന കോട്ടയം നീണ്ടൂര്‍ സ്വദേശി സുമേഷ്, തൃശൂര്‍ ചട്ടിക്കുളം സ്വദേശി വിഷ്ണു എന്നിവര്‍ വിദേശത്തേക്ക് കടന്നതായി സൂചന.പ്രതികളുടെ വീടുകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ വിസയും പ്രിന്റ് ചെയ്ത ഒട്ടനവധി പാസ്പോര്‍ട്ടുകളും കണ്ടെത്തി. പ്രതികള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം 7 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഹൈദരാബാദ് സ്വദേശിയുടെ പേരില്‍ എടുത്ത മൊബൈല്‍ സിം ഉപയോഗിച്ച് ലോകേഷ് എന്ന വ്യാജ പേരില്‍ ആയിരുന്നു പ്രതികള്‍ ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയത്. ഏകദേശം 50 ലക്ഷത്തോളം രൂപ വിവിധ ആളുകളില്‍ നിന്നും പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ട്. വിദേശത്ത് ജോലിക്കായി ഏജന്‍സികള്‍ നല്‍കുന്ന വിസയുടെ ആധികാരികത അതത് രാജ്യങ്ങളിലെ എംമ്പസിയില്‍ നിന്നോ നോര്‍ക്കയില്‍ നിന്നോ ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പ് വരുത്തേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!