അന്യ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന മലയാളി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് കൂട്ടായി പരിഹാരം കാണുന്നതിനായി കര്‍ഷകരുടെ നേത്യത്വത്തില്‍ മലയാളി കര്‍ഷകരുടെ മറുനാടന്‍ കര്‍ഷകകൂട്ടായ്മ രുപികരിച്ചു.ഇഞ്ചി, വാഴ മുതലായ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തകര്‍ച്ച നേരിടുന്നതിനു സര്‍ക്കാറുകളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാവണമെന്നും ഓരോ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ പാട്ട കൃഷിക്കാര്‍ക്കും ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച എല്ലാ കര്‍ഷകര്‍ക്കും ഇന്ത്യയിലെല്ലായിടത്തും പ്രത്യേക ഞഠജഇഞ ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചെയര്‍മാന്‍ സാബു കണക്കാപ്പറമ്പില്‍, വൈസ് ചെയര്‍മാന്‍ എവിന്‍സണ്‍ തോമസ്, കണ്‍വീനര്‍ ഹുസൈന്‍, ഷാജി ഇരിങ്ങോളില്‍, ട്രഷറര്‍ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു