എസ്.എഫ്.ഐ സേവ് ഇന്ത്യാ മാര്‍ച്ച് നടത്തി

0

മാനന്തവാടിയില്‍ എസ്.എഫ്.ഐ സേവ് ഇന്ത്യാ മാര്‍ച്ച് നടത്തി

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യഭ്യാസ നയം, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ എന്നിവക്കെതിരെ എസ്.എഫ്.ഐ. സേവ് ഇന്ത്യാ മാര്‍ച്ച് നടത്തി. മാനന്തവാടിയില്‍ കണിയാരത്ത് നിന്ന് ആരംഭിച്ച് മാനന്തവാടിയില്‍ സമാപിച്ചു. കണിയാരത്ത് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ ജയിംസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ ജോയല്‍ ജോസഫ്, ജാഥാ മാനേജര്‍ സ്റ്റാലിന്‍ ജോഷി, വൈസ് ക്യാപ്റ്റന്‍ അനുഷ്‌ക തുടങ്ങിയവര്‍ സംസാരിച്ചു. സമാപന യോഗം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.വി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു.

കല്‍പറ്റയില്‍ എസ്.എഫ്.ഐ സേവ് ഇന്ത്യാ മാര്‍ച്ച് നടത്തി

കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹനയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കല്‍പ്പറ്റയില്‍ ‘സേവ് ഇന്ത്യാ മാര്‍ച്ച് ‘എന്ന പേരില്‍ കാല്‍നട ജാഥകള്‍ നടത്തി.ദേശീയ വിദ്യാഭ്യാസ നയം,കര്‍ഷക വിരുദ്ധ നിയമങ്ങള്‍,പൊതുമേഖല സ്വകാര്യവല്‍ക്കരണം,ഇന്ധന വിലവര്‍ദ്ധനവ് തുടങ്ങിയ കേന്ദ്ര നയങ്ങള്‍ക്കെതിരെയായിരുന്നു സമരം.
മുട്ടിലില്‍ നിന്ന് കല്‍പ്പറ്റ വരെ നടന്ന ജാഥ അശ്വിന്‍ഹാഷ്മി, സാന്ദ്രാ രവീന്ദ്രന്‍, ജി.അപര്‍ണ്ണ എന്നിവര്‍ നയിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം എന്‍.എസ്.വൈഷ്ണവി ഉദ്ഘാടനം ചെയ്തു.
സമാപനം കെ.എസ്.ടി.എ സംസ്ഥാന എക്‌സികുട്ടീവ് അംഗം പി.ജെ.ബിനേഷ് ഉദ്ഘാടനം ചെയ്തു

പുല്‍പ്പള്ളിയില്‍ എസ്.എഫ്.ഐ സേവ് ഇന്ത്യാ മാര്‍ച്ച് നടത്തി

കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ നയങ്ങള്‍ പിന്ന വലക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ നടത്തി.മുള്ളന്‍കൊല്ലിയില്‍ നിന്ന് പുല്‍പ്പള്ളി വരെ നടന്ന കാല്‍നട ജാഥക്ക് എല്‍ദോസ് മത്തായി,വിഷ്ണു സി.ആര്‍. എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ബൈജു.നമ്പിക്കൊല്ലി, ‘ ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!