ലോക ഹൃദയദിനത്തില്‍ ജില്ല ആരോഗ്യ വകുപ്പ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ഉദ്യാനത്തില്‍ ഒരുക്കിയ ഓപ്പണ്‍ ജിം ജനങ്ങള്‍ക്കായ് തുറന്നു കൊടുത്തു. ലഘുവ്യായാമത്തിനുതകുന്ന യന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.വ്യായാമത്തിന്റെ ഗുണഫലങ്ങള്‍ വിവരിക്കുന്ന ബോര്‍ഡും ലഘുവ്യായാമത്തിനുതകുന്ന യന്ത്രങ്ങളുമാണ് ഗാര്‍ഡനില്‍ ഉള്ളത്.
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ വ്യായാമം അത്യന്താപേക്ഷിതമാണെന്ന സന്ദേശമാണ് ഓപ്പണ്‍ ജിമ്മിലൂടെ ആരോഗ്യവകുപ്പ് നല്‍കുന്നത്. ആബ് ട്രെയിനര്‍, റോവര്‍, ഷോള്‍ഡര്‍ പ്രസ്, സൈക്കിള്‍, സ്റ്റെപ്പ് ട്രെയിനര്‍, ഷോള്‍ഡര്‍ വീല്‍, ലെഗ് പ്രസ് കം സ്റ്റാന്റിങ് ട്വിസ്റ്റര്‍, തുടങ്ങി ലഘുവ്യായാമത്തിനുതകുന്ന എല്ലാ യന്ത്രങ്ങളും തുറന്ന ജിംനേഷ്യത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തില്‍ ആര്‍ക്കും സൗജന്യമായി വ്യായാമം ചെയ്യാം. കളക്ട്രേറ്റിനു പുറമേ പുറമെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി,മേപ്പാടികമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിസരങ്ങളിലും ഓപ്പണ്‍ ജിം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.ദിനേന അരമണിക്കൂര്‍ നടക്കുക, നീന്തല്‍, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുക, വ്യായാമംദിനചര്യയുടെ ഭാഗമാക്കുക, സന്ദേശങ്ങളാണ് ഹൃദയാരോഗ്യ ദിനത്തില്‍ ആരോഗ്യവകുപ്പ് നല്‍കുന്നത്. വയനാട്ടില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിക്കുന്ന ഓപ്പണ്‍ ജിം ആരോഗ്യം വീണ്ടെടുക്കാന്‍ ജനങ്ങള്‍ക്ക് സഹായകമാകുകുന്ന പ്രതീക്ഷയിലാണ് ജില്ല ആരോഗ്യ വകുപ്പ്.