നൂല്‍പ്പുഴ വള്ളുവാടി ഓടപ്പള്ളം പണിയകോളനി നിവാസികളാണ് ശുദ്ധജലത്തിനായി അധികൃതരുടെ കനിവ് കാത്ത് കഴിയുന്നത്. ആറ് കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. കുടിവെള്ളക്ഷാമത്തിനുപുറമെ മൂന്ന് വീടുകളില്‍ വൈദ്യുതിയും ഇല്ല.ആറ് കുടുംബങ്ങളിലായി കുട്ടികളടക്കം 25-ാളം അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുടിവെള്ളത്തിന് പുറമെ കോളനിയിലെ മൂന്ന് വീടുകളില്‍ വൈദ്യുതിയും എത്തിയിട്ടില്ല.
നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി ഓടപ്പള്ളം പണിയകോളനിയിലെ ആറ് കുടുംബങ്ങളാണ് ശുദ്ധമായ കുടിവെള്ളത്തിന്നായി നെട്ടോട്ടമോടുന്നത്. കോളനിയില്‍ ഒരു കിണറുണ്ടങ്കിലും വെള്ളം മലിനമാണ്. ഇതോടെ സമീപത്തെ വയലിലെ കേണിയാണ് ഇവര്‍ക്ക് ഏക ആശ്രയം. എന്നാല്‍ ഈ വെള്ളം ചെമ്പുറവായതും ഇവര്‍ക്ക് ഇരുട്ടടിയാണ്. കൂടാതെ മഴപെയ്താല്‍ കലക്കവെള്ളവും കേണിയിലേക്ക് ഒഴുകിയെത്തും. പലപ്പോഴും സമീപത്തെ തോട്ടിലെ വെള്ളണാണ് ഇവര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കോളനിയിലെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന കോളനിക്കാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുകയാണന്നാണ് കോളനിനിവാസികളുടെ ആരോപണം.