അയല്‍പക്ക നീരീക്ഷണ പദ്ധതി: ടീം രൂപീകരണ യോഗം ചേര്‍ന്നു
സംസ്ഥാന പോലീസ് റെസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന അയല്‍പക്ക നീരീക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ടീം രൂപീകരണ യോഗം മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ചേര്‍ന്നു. ഒരോ പ്രദേശത്തെയും ക്രമസമാധന പ്രശ്‌നങ്ങള്‍, കൊവിഡ് വ്യാപനം, വീടുകളിലെ കവര്‍ച്ച എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേവരിക്കുക ഇതിനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുക, സംരക്ഷണം നല്‍കുക എന്നിവയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
രൂപീകരണ യോഗത്തില്‍ മാനന്തവാടി എസ് ഐ ബിജു ആന്റണി, എസ് ഐ നൗഷാദ്, എ എസ് ഐ മോഹന്‍ ദാസ് റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിഥികള്‍ എന്നിവര്‍ സംബന്ധിച്ചു.