വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു

0

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ വെള്ളമുണ്ട ഒഴുക്കന്‍മൂല മൂണ്‍ലൈറ്റ് വേവിന്‍ സ്വാശ്രയ സംഘം ആദരിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അബ്ദുള്ള കണിയാങ്കണ്ടി അധ്യക്ഷനായി.ഇ.ടി. ജോണ്‍സണ്‍, സി.വി.ഷിബു.കെ.ടി.സുഭാഷ്, പി.ടി.ബാബു, ലിജോ തോമസ് എന്നിവര്‍ സംസാരിച്ചു

വെള്ളമുണ്ട പഞ്ചായത്ത്തല കാര്‍ഷിക അവാര്‍ഡ് നേടിയ ഷാജു സി.വി.ഓണ്‍ലൈന്‍ കലാ മത്സരത്തില്‍ മികവ് തെളിയിച്ച ജെറോണ്‍ ഷജു,എന്നിവര്‍ക്കും ഓണാഘോഷ പൂക്കള മത്സരത്തില്‍ വിജയികളായ നിരഞ്ഞ്ജന പ്രകാശ്,കെ.ടി. സുഭാഷ്,ഇ.ടി.അനില്‍,അമല്‍ ഷാ ഷാജു എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്ള കണിയാങ്കണ്ടി എന്നിവര്‍ വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!