വിനോദ സഞ്ചാരികള്‍ക്കും മറ്റും കഞ്ചാവും എംഡിഎംഎയും വില്‍പന നടത്തുന്ന കോഴിക്കോട്, മലപ്പുറം സ്വദേശികളായ 4 പേര്‍ അറസ്റ്റില്‍.വയനാട് എസ്പിയുടെ സെപ്ഷ്യല്‍ സ്വാകാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പടിഞ്ഞാറത്തറ എസ് ഐയുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ ഡാമിന് സമീപം വൈശാലി മുക്കില്‍ നടത്തിയ വാഹന പരിശോധനയിലാണ് സഫാന്‍, ബിജിന്‍ ,ഷിബില്‍,അബ്ദുള്‍ ജസീല്‍ എന്നിവര്‍ പിടിയിലായത്.പ്രതികള്‍ മയക്കുമരുന്ന് വില്‍ക്കാന്‍ ഉപയോഗിച്ച കെ എല്‍ 05 സി 3261 നമ്പര്‍ മഹീന്ദ്ര ജീപ്പും മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക് മെഷീനും പിടികൂടി.
പടിഞ്ഞാറത്തറ വാടക വീടിടെടുത്ത് താമസിച്ച് വിനോദസഞ്ചാരികള്‍ക്കും മറ്റും എംഡിഎംയും കഞ്ചാവ് വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത.് ഇതില്‍ ഒരാള്‍ മുമ്പ് എംഡിഎംഎ കേസില്‍ പ്രതിയാണ്.മനുഷ്യരുടെ ഓര്‍മശക്തി ഇല്ലായ്മ ചെയ്യുന്ന 0 4 48 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് വില്‍പ്പനയിലൂടെ ശേഖരിച്ച 1,90,000 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും പടിഞ്ഞാറത്തറ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സേനാംഗങ്ങളും ചേര്‍ന്നാണ് മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടിയത്.