ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍,സ്വകാര്യമേഖല,പൊതുമേഖലയില്‍ ജോലിചെയ്യുന്ന ഭിന്നശേഷിക്കാരായ മികച്ച ജീവനക്കാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍ദായകരായ സ്ഥാപനങ്ങള്‍ക്കും, ഭിന്നശേഷിക്കാരുടെ ക്ഷേമരംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്കുമുളള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്തംബര്‍ 30നകം സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍:04936 205307

ആസാദി കി അമൃത് മഹോത്സവ്:
നിയമ ബോധവത്ക്കരണ ക്ലാസും സഹായ ക്യാമ്പും

ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാന്‍ ഇന്ത്യ അവയര്‍നെസ് കാമ്പയിന്‍ ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ നിയമബോധവത്കരണ ദിനങ്ങളായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നിയമ ബോധവത്ക്കരണ ക്ലാസും നിയമ സഹായ ക്യാമ്പുകളും നടത്തുന്നു. പൊതു ജനങ്ങള്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകളിലൂടെയും ഈ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് വഴിയും പരാതികള്‍ ബോധിപ്പിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍:
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കല്‍പ്പറ്റ – 9497792588 , വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി -8281010262 , സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി :8304882641 , മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി – 8281668101.

Leave A Reply

Your email address will not be published.

error: Content is protected !!