ദുരൂഹത അകലുന്നു കൊല നടത്തിയത് അര്‍ജുന്‍ 

0

 

നെല്ലിയമ്പം ഇരട്ടകൊലപാതകം നടത്തിയത് രണ്ട് പേരെന്ന ദുരൂഹത അകലുന്നു കൊല നടത്തിയത് പ്രതിയായ അര്‍ജുന്‍ ഒറ്റയ്ക്ക്. അക്രമം നടന്ന ദിവസം മെഡിക്കല്‍ കോളേജില്‍ വെച്ച് ഡോക്ടര്‍ക്ക് നല്‍കിയ ഇന്റിമേഷനില്‍ പത്മാവതി പറഞ്ഞിരിക്കുന്നത് മുഖം മൂടി ധരിച്ച ഒരാളാണ് അക്രമിക്കാന്‍ എത്തിയതെന്ന്. പ്രതിയായ അര്‍ജുന്‍ കൊല നടത്തിയശേഷം രക്ഷപ്പെടാനുള്ള പഴുതുകളെ കുറിച്ചും പഠനം നടത്തിയതായും ലഭിക്കുന്ന വിവരം. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച അര്‍ജുനനെ ചോദ്യം ചെയ്യലിന് ശേഷം തിരികെ കോടതിയില്‍ ഹാജരാക്കി.ചോദ്യം ചെയ്യലിനും കൂടുതല്‍ തെളിവെടുപ്പിനും ശേഷം പ്രതിയെ ഒരു ദിവസം മുന്‍പ് തന്നെ അന്വേഷണ സംഘം തിരികെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തില്‍ പ്രതികളായി രണ്ട് പേരുണ്ടായിരുന്നു എന്ന അഭ്യുഹങ്ങള്‍ക്ക് വിരാമം.കുത്തേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തിയ കേശവന്‍ നായരുടെ ഭാര്യ പത്മാവതിയെ ആദ്യം പരിശോധിച്ച ഡോക്ടര്‍ക് നല്‍കിയ ഇന്റിമേഷനിലാണ് ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് പത്മാവതി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളത്.കുത്തേറ്റ് ആശുപത്രിയിലെത്തിയ പത്മാവതി രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് പറഞ്ഞതായി വ്യാപകമായി പറയപ്പെട്ടിരുന്നു. കൊലപാതകം നടന്ന ശേഷംഅന്വേഷ സംഘത്തിന്റെ പ്രാഥമിക നിഗമനവും ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായിരിക്കാം എന്നായിരുന്നു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം പ്രതി അര്‍ജുനെ അറസ്റ്റ് ചെയ്തതൊടെയാണ് പ്രതി ഒരാള്‍ മാത്രമാണെന്ന് പോലീസ് ഔദോഗികമായി വെളിപ്പെടുത്തിയത്. കൂടാതെ ഡോക്ടര്‍ പോലീസിനു നല്‍കിയ ഇന്റിമേഷന്‍ റിപ്പോള്‍ട്ടിലും മുഖം മൂടി ധരിച്ച ഒരാള്‍ എന്നതും പ്രതി അര്‍ജുന്‍ മാത്രമാണെന്നത് വ്യക്തം. കസ്റ്റഡിയില്‍ ലഭിച്ച അര്‍ജനനെ പോലീസ് കൂടതല്‍ ചോദ്യം ചെയ്തപ്പോഴും താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് അര്‍ജന്‍ ആവര്‍ത്തിച്ചതോടെ കേസില്‍ അര്‍ജുന്‍ മാത്രമാണെന്ന്  പോലീസും സ്ഥിരീകരിച്ചു. കൊലയ്ക്ക് ശേഷം പിടിക്കപ്പെടാതിരിക്കാനുള്ള പഴുതുകളും അര്‍ജുന്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ദൃശ്യം പോലുള്ള സിനിമകളും കുറ്റാന്വേഷണ  ക്രൈമുകളും മറ്റും യു റ്റിയൂബുകളില്‍ നിന്നും കണ്ട് മനസിലാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് മനസിലായിട്ടുള്ളതെന്നാണ് വിവരം. വില കൂടിയ  മോഡല്‍ ബൈക്ക് സ്വന്തമാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതും പിന്നീട് രക്ഷപ്പെടാന്‍ പഴുതുകള്‍ കണ്ടെത്താന്‍ അര്‍ജുന്‍ ശ്രമിച്ചതും.

Leave A Reply

Your email address will not be published.

error: Content is protected !!