പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിക്കണം:പത്രപ്രവര്‍ത്തക അസോസിയേഷന്‍

0

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ അനുവദിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.പ്രാദേശിക പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന്റെയും അധികൃതരുടെയും മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരാണ്. വളരെ കുറഞ്ഞ വേതനത്തിലാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്.അക്രഡിറ്റേഷന്‍ ഇല്ലാത്തതിനാല്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. അതുകൊണ്ട് ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സലിം മൂഴിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ് അധ്യക്ഷനായിരുന്നു.സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റിയംഗം ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, രവീന്ദ്രന്‍ കാവുഞ്ചോല, റസാഖ് സി.പച്ചിലക്കാട്, കെ.വി.സാദിഖ്, എം.റാഷിദ് മുഹദ്, പി. സൂര്യസുരേഷ്, കെ.ഡിസ്‌ന വര്‍ഗീസ്, പി. ഇല്യാസ്, പി.എസ്.ബാബു, നിഖില ജയകുമാര്‍, ദേവദാസ് വാളാട്, സജേഷ് ജോര്‍ജ്, സഞ്ജയ് ശങ്കരനാരായണന്‍, സത്താര്‍ ആലന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!