സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മുന്നണി മര്യാദ കാണിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും വയനാട് ജില്ല പ്രസിഡന്റുമായ കെ.ജെ ദേവസ്യ. കൈയ്യക്ഷരം നന്നാവാത്തതിന് പേനയെ കു്റ്റംപറഞ്ഞിട്ട് കാര്യമില്ലന്നും കെ ജെദേവസ്യ. ഇക്കാര്യം ചൂണ്ടികാണിച്ച് കാനംരാജേന്ദ്രന് ഇദ്ദേഹം കത്തയക്കുകയും ചെയ്തു.എല്‍ഡിഎഫിലെ മൂന്നാം കക്ഷിയായ കേരള കോണ്‍ഗ്രസ് നേടിയ 3.28 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ചരിത്രം വിജയം സമ്മാനിച്ചതെന്ന് കെ.ജെ ദേവസ്യ കാനം രാജേന്ദ്രന് അയച്ച കത്തില്‍ പറയുന്നുണ്ട്.
കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് വരുന്നതിനെ സിപിഐ ആദ്യംമുതലേ എതിര്‍ത്ത് വന്നത് എന്തിനാണന്ന് മനസിലാകുന്നില്ല. കേരള കോണ്‍ഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിര്‍ദേശം നാട്ടില്‍പാട്ടാണന്നും കെ ജെ ദേവസ്യ അയച്ചകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.വസ്തുതകളിതായിരിക്കെ കൈയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും, കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ കുത്തി മുറിവേല്‍പ്പിക്കാനുള്ള നീക്കം വേദനാജനകമാണന്നും കെ.ജെ ദേവസ്യ പറഞ്ഞു. കാനം-ഇസ്മായില്‍ ഗ്രൂപ്പ് പോര് മറക്കുന്നതിന് വേണ്ടി കേരള കോണ്‍ഗ്രസിന്റെ മേല്‍ മെക്കിട്ട് കയറേണ്ടെന്നും കത്തില്‍ പരിഹസിക്കുന്നുണ്ട്.