വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

0

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി എന്‍ സുമ ടീച്ചര്‍ അധ്യക്ഷയായിരുന്നു.വാര്‍ഡിലെ 8 കുട്ടികള്‍ക്ക് മാതൃഭൂമി ബുക്‌സ് നല്‍കിയ പുസ്തകങ്ങളും, വികസന സമിതിയുടെ മെമോന്റയും നല്‍കി.ജില്ലാ പ്ലാനിങ്ങ് ഡയറക്ടര്‍ പി സി മജീദ് മുഖ്യ പ്രഭാഷണം നടത്തി.എന്‍.എച്ച് സിദ്ദീഖ് ,സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ജോര്‍ജ് പടിഞ്ഞാറയില്‍, എ മോഹനന്‍, മൊയ്തു മാതാരി, ഷമീര്‍ കോരന്‍ കുന്നന്‍, മൈമൂന മണക്കോടന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!