കൊവിഡ് ബാധിച്ച് ഏഴുവയസുകാരി മരിച്ചു.

0

നായ്ക്കട്ടി മാളപ്പുര കുറുമ കോളനിയിലെ മോഹനന്‍-സന്ധ്യ ദമ്പതികളുടെ മകള്‍ നന്ദന(7)ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മരണം. ഈ മാസം മൂന്നിന് കോളനിയില്‍ നടത്തിയ പരിശോധനയിലാണ് നന്ദനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുട്ടിയെ കല്ലൂര്‍ ഡിസിസിയിലേക്ക് മാറ്റി. അരിവാള്‍ രോഗമുളളതിനാല്‍ കുട്ടിയെ പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അസുഖം മൂര്‍ച്ഛിച്ചതോടെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.ഇവിടെ ചികിത്സയിരിക്കെ ആറാംദിവസമാണ് മരണം സംഭവിച്ചത്. നായ്ക്കട്ടി എഎല്‍പി സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു നന്ദന. മാതമംഗലം ഗവ. ഹൈസ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി അനിരുദ്ധ് സഹോദരനാണ്.

Leave A Reply

Your email address will not be published.

error: Content is protected !!