മേപ്പാടി നെടുമ്പാലയില്‍ വലയില്‍ കുടുങ്ങിയ കാട്ടാടിനെ കൊന്ന് മാംസം പങ്കിട്ടെടുത്ത നാലുപേരെ വനം വകുപ്പധികൃതര്‍ അറസ്റ്റ് ചെയ്തു. നെടുമ്പാല സ്വദേശികളായ രാജന്‍ (48) കെ സി മോഹനന്‍(38) എ കെ ശിവകുമാര്‍ (40)ജി ഗില്‍ര്‍ട്ട് എന്നിവരെയാണ് മേപ്പാടി വനം വകുപ്പധികൃതര്‍ കഴിഞ്ഞ രാത്രിയില്‍ അറ്സ്റ്റ് ചെയ്തത്. ഇവരുടെ വീടുകളില്‍ നിന്നായി 15 കിലോയോളം വരുന്ന കാട്ടാടിന്റെ ഇറച്ചി ആയുധങ്ങള്‍,പ്രതികള്‍ ഉപയോഗിച്ച ൈബക്ക് എന്നിവയും കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഏകദേശം 5 വയസ് പ്രായമുള്ള കാട്ടാടിനെയാണ് പ്രതികള്‍ കൊന്നത്.
ചെളിയില്‍ കുടുങ്ങി പോയ കാടിനെ കൊന്ന് ഇറച്ചിയാക്കി വീടുകളില്‍ എത്തിച്ച് പാചകം ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ഇവരെ പിടികൂടിയത്. വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ് കുമാര്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ സുനില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ആര്‍ വിജയനാഥ്, സി.എസ് നൗഷാദ്, ഫോറസ്റ്റ് ഓഫീസര്‍മാരായ ഫോറസ്റ്റ് വാച്ചര്‍ എന്നിവരടങ്ങിയ സംഘമാണ് വിവിധയിടങ്ങളില്‍ നിന്നായി പ്രതികളെ പിടികൂടിയത്. പ്രത്യേകം സംരക്ഷിക്കപ്പെടേണ്ട് ഷെഡ്യൂള്‍ 3 പ്പെടുന്ന കാട്ടാടിനെ വേട്ടയാടുന്നതിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരവും വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം പ്രതികളെ കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കും എന്ന് അധികൃതര്‍ അറിയിച്ചു.