സുല്‍ത്താന്‍ ബത്തേരി ചെതലയം പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന്നായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും വനംവകുപ്പ് ജീവനക്കാരുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം ചേര്‍ന്നു.ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, കൗണ്‍സിലര്‍മാരായ എ ആര്‍ ജയകൃഷ്ണന്‍, നിഷ, ഗിരിജ, വാര്‍ഡന്‍ എസ്്് നരേന്ദ്രബാബു ഐഎഫ്എസ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചെതലയം ഫോറസ്റ്റ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദേശത്ത് ഇടിഞ്ഞുകിടക്കുന്ന ആന പ്രതിരോധ കിടങ്ങുകള്‍ നവീകരിക്കാനും,പാതയോരങ്ങളിലെ അടിക്കാട് അമ്പത് മീറ്റര്‍ ദൂരത്തില്‍ വെട്ടിമാറ്റാനും, ഹാങ്ങിങ്ഫെന്‍സിംഗ്, ക്രാഷ്ഗാര്‍ഡ് ഫെന്‍സിംഗ് എന്നിവയിലേതാണ് പ്രദേശത്തിന് അനുയോജ്യമെന്ന് കണ്ടെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു.