കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന പരിശോധന
കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റുകളുമായി യാത്രചെയ്യാനെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായ് കര്‍ണാടക പോലീസ്. ബാവലി ചെക്ക്‌പോസ്റ്റില്‍ മുഴുവന്‍ വകുപ്പുകളും സംയോജിപ്പിച്ച് പ്രത്യേക സംഘത്തെനിയോഗിച്ചതായി എച്ച് ഡി കോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ എന്‍ ആനന്ദ് പറഞ്ഞു.കേരളത്തില്‍ നിന്ന് വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റുമായ് എത്തുന്ന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍് അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ ആപ്പ് ഉപയോഗിച്ചാണ് കര്‍ണാടക പോലീസ് പരിശോധന നടത്തുന്നത്.ഓരോ ഷിഫ്റ്റിലും മുഴുവന്‍ വകുപ്പുകളെയു എകോപിപ്പിച്ച് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യ വകുപ്പും പോലിസുംസര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശനമായി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്തുന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കെതിരെ എപ്പിഡമിക് ഡിസീസ് ആക്റ്റ് പ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കും. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കര്‍ണാടകയിലേക്ക് യാത്ര ചെയ്യാന്‍ വ്യാജആര്‍ ടിപിസി ആര്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളികളിലേക്ക് കര്‍ണാടക നീങ്ങിയത്.അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ ആപ്പ് ഉപയോഗിച്ചാണ് കര്‍ശന പരിശോധന.വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇതിനകം ഇത്തരത്തില്‍ 7 കേസുകള്‍ ബാവലിയില്‍രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കോവിന്‍ ആപ്പിന് പുറമെ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.