സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. രാവിലെ ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും, മുനിസിപ്പല്‍ തലത്തിലും, പതാക ഉയര്‍ത്തി.ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പതാക ഉയര്‍ത്തി. കല്‍പ്പറ്റ നഗരസഭയില്‍ നഗരസഭ ചെയര്‍മാന്‍ കെയംതോടി മുജീബും,ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ നസീമയും പതാക ഉയര്‍ത്തി. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജ അ മുഹമ്മദ് റിയാസ് ഇന്ന് വൈകീട്ട് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.പരിപാടിയില്‍ ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പതാക ഉയര്‍ത്തും.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ പങ്കെടുക്കും.