കലക്ടറേറ്റിലെ ചന്ദന മരമോഷണം പ്രതികളെ കലക്ടറേറ്റില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി

0

 

കലക്ടറേറ്റിലെ ചന്ദന മരം മുറിച്ചു കടത്തിയ കേസിലെ പ്രതികളെ കലക്ടറെറ്റില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
പ്രതികളായ ബാലന്‍, മോഹനന്‍ എന്നിവരെ കലക്ടറെറ്റിലും അഷ്റഫ് എന്നയാളെ മരം കടത്തിയ ബൈപാസിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.ഇന്നലെയാണ് മാനന്തവാടി ജയിലില്‍ റിമന്റില്‍ കഴിഞ്ഞിരുന്ന ബാലന്‍, മോഹന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വരദൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പ്രതികള്‍.

ഇവരില്‍ നിന്ന് ലഭിച്ച വിവര ത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മറ്റൊരു പ്രതിയായ അഷ്റഫ്നെ കേണിച്ചിറ പോലീസ് പിടികൂടിയത്.അഷ്റഫ്ന്റെ പുതുശ്ശേരി കടവിലെ വീട്ടില്‍ സൂക്ഷിച്ച 5 കഷ്ണം ചന്ദന ഉരുപ്പടികളും കണ്ടെത്തി.ചന്ദന തടികള്‍ കടത്താന്‍ ഉപയോഗിച്ച റിസ്റ്റ് കാറും പോലീസ് കസ്റ്റഡിയിലാണ്.സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസമാണ് കളക്ട്രേറ്റ് വളപ്പിലെ ഒരാള്‍ പൊക്കത്തിലുള്ള ചന്ദന മരം പ്രതികള്‍ മുറിച്ചു നടത്തിയത്.മുഴുവന്‍ സമയ സുരക്ഷാസംവിധാനങ്ങള്‍ ഉള്ള കളക്ടറേറ്റിനുള്ളില്‍ നടന്ന ചന്ദന മര മോഷണം വലിയ ചര്‍ച്ചയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!