അപേക്ഷ തീയ്യതി നീട്ടി
മീനങ്ങാടി ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 15 വരെ നീട്ടി. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വയം സാക്ഷ്യപെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപ് എന്നിവ സഹിതം 15 ന് വൈകീട്ട് 4 നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04936 248380 .
ഡിഗ്രി പ്രവേശനം
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ 2021-22 വര്‍ഷ ഡിഗ്രി പ്രവേശനം തുടങ്ങി. അപേക്ഷകര്‍ സെപ്റ്റംബര്‍ 10 നകം കോളേജ് ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747680868 എന്ന നമ്പറില്‍ ബന്ധപ്പെടാം.
സി സി ടി വി സ്ഥാപിച്ചു
പൊതുസ്ഥലങ്ങളിലുളള മാലിന്യ നിക്ഷേപവും മറ്റ് കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി പനമരം ടൗണിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച സി സി ടി വി ശൃംഖലയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ അദ്ധ്യക്ഷത വഹിച്ചു ചടങ്ങില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീമ മാനുവല്‍, സെക്രട്ടറി എ.ആര്‍ ശ്രീജിത് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു.