കടുവ സെന്‍സസിന് ക്യാമറകള്‍ സ്ഥാപിച്ചു

0

വയനാട് വന്യജീവിസങ്കേതം, നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 620 ക്യാമറകളാണ് സ്ഥാപിച്ചത്. ഒരു മാസത്തിനുശേഷമാണ് ക്യാമറകള്‍ തിരിച്ചെടുത്ത് ഇതില്‍ പതിഞ്ഞ കടുവകളുടെ കണക്കെടുപ്പ് ശാസ്ത്രീയമായി നടത്തുക.രാജ്യവ്യാപകമായി നടത്തുന്നകടുവകളുടെ കണക്കെടുപ്പിന്റെ ഭാഗമായാണ് വയനാട്ടിലും കണക്കെടുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ക്യാമറകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി.വയനാട് വന്യജീവിസങ്കേതം, നോര്‍്ത്ത്, സൗത്ത് വനംഡിവിഷനുകള്‍ എന്നിവിടങ്ങളിലാണ ്ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ നാല്ദിവസങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. വയനാട് വന്യജീവിസങ്കേതത്തിലെ നാല് റെയിഞ്ചുകളിലായി 402 ക്യമറകളും, നോര്‍ത്ത് വനംഡിവിഷനില്‍ 114ഉം, സൗത്ത് വനംഡിവിഷനില്‍ 104 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരോ കേന്ദ്രത്തിലും രണ്ട് വീതം ക്യാമറകള്‍ എതിര്‍ദിശയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവ ഇനി ഒരു മാസത്തിനുശേഷമാണ് വീണ്ടെക്കുക. ഒരു ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ശാസ്ത്രീയ വിശകലനം നടത്തിയാണ് കടുവകളുടെ എണ്ണം കണക്കാക്കുക. ഒരു ക്യാമറയില്‍ 3000 ത്തോളം ഫോട്ടോകളാണ് പതിയുക. ഒരു കടുവതന്നെ കൂടുതല്‍ തവണ പതിഞ്ഞാലും ശാസ്ത്രീയമായ വിശകലനത്തിലൂടെ ഇവയെ വേര്‍തിരിക്കാനാകും. അതുകൊണ്ട് തന്നെ കടുവകളുടെ കൃത്യമായ കണക്ക് ലഭിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനുമുമ്പ് 2018ലാണ് കടുവകളുടെ കണക്കെടു്പ്പ് നടന്നത്.ഇതില്‍ 120 കടുവകള്‍ വയനാട്ടിലുണ്ടന്നാണ് കണ്ടെത്തിയത്. അതിനുമുമ്പ് 82കടുവകളായിരുന്നു ജില്ലയിലെ കാടുകളില്‍ ഉണ്ടായിരുന്നത്. ഇത്തവണ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

Leave A Reply

Your email address will not be published.

error: Content is protected !!