ചാപ്പ കുത്തല്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം

0

മാനന്തവാടി ബാവലി ചെക്ക് പോസ്റ്റിലെ ചാപ്പ കുത്തല്‍ നിര്‍ത്താന്‍ മൈസൂര്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതായി വയനാട് കളക്ടര്‍ ഡോ.അദീല അബ്ദുള്ള. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ മൈസൂര്‍ ഡപ്യൂട്ടി കമ്മീഷ്ണറെ ബന്ധപ്പെട്ടത്. എന്നാല്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം അതിര്‍ത്തി കടക്കുന്നവര്‍ ക്വാറന്‍െയിന്‍ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും വയനാട് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.ചാപ്പകുത്തലിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത് വന്നിരുന്നു.

തുടര്‍ന്ന് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും,മുഖ്യമന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വയനാട് കളക്ടറോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!