അദ്വൈതക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അംഗീകാരം

0

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാജ്യത്തെ 75 പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പഠനമികവിനുള്ള അംഗീകാരത്തിന് കണിയാരം ഫാ.ജികെഎം ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായ ഇ.കെ അദ്വൈത അര്‍ഹയായി .2020ലെ എസ്.എസ്.എല്‍.സി പരീക്ഷാവിജയത്തിലെ മികവ് പരിഗണിച്ചാണ് ഈ അംഗീകാരം.

പതിനായിരം രൂപ സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക. പഠനത്തോടൊപ്പം ജില്ലാസംസ്ഥാനതല മേളകളിലും അദ്വൈത മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്‌കൃതം സ്‌കോളര്‍ഷിപ്പിന് മൂന്ന് തവണ അര്‍ഹത നേടിയിട്ടുണ്ട്. വള്ളിയൂര്‍ക്കാവ് എന്‍ എം യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.പവനന്റയും മിനിജ. ഇ കെ.യുടെയും മകളാണ്

Leave A Reply

Your email address will not be published.

error: Content is protected !!