ജില്ലയില്‍ 1044 പേര്‍ക്ക് കൂടി കോവിഡ് *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05

0

 

വയനാട് ജില്ലയില്‍ ഇന്ന് 31.08.21) 1044 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 526 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05 ആണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97615 ആയി.
87869 പേര്‍ ഇതുവരെ രോഗമുക്തരായി.
നിലവില്‍ 8333 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6797 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

നെൻമേനി, ബത്തേരി 108 വീതം, മേപ്പാടി 88, അമ്പലവയൽ, മൂപ്പൈനാട് 68 വീതം, മീനങ്ങാടി 60, മാനന്തവാടി 49, പനമരം 48, കൽപ്പറ്റ 45, തിരുനെല്ലി 43, മുട്ടിൽ 40, പുൽപള്ളി 35, മുള്ളൻകൊല്ലി 32, നൂൽപ്പുഴ, തവിഞ്ഞാൽ 29 വീതം, പടിഞ്ഞാറത്തറ 28, വൈത്തിരി 27, വെള്ളമുണ്ട 24, കണിയാമ്പറ്റ 23, പൊഴുതന 22, എടവക 16, കോട്ടത്തറ 14, പൂതാടി 12, വെങ്ങപ്പള്ളി 9, തരിയോട്, തൊണ്ടർനാട് 7 വീതം ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ ഇതര സംസ്‌ഥാനത്തുനിന്നും വന്ന 5 തമിഴ്നാട് സ്വദേശികൾക്കും രോഗബാധ സ്‌ഥിരീകരിച്ചു.

526 പേർക്ക് ഇന്ന് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിലായിരുന്ന 40 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 486 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

1504 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (31.08.21) പുതുതായി നിരീക്ഷണത്തിലായത് 1504 പേരാണ്.
1163 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 20908 പേര്‍.
ഇന്ന് പുതുതായി 131 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
ജില്ലയില്‍ നിന്ന് 5189 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.
ഇതുവരെ 698727 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ഇതില്‍ 692733 എണ്ണത്തിന്റെ ഫലം ലഭിച്ചു.
595118 പേര്‍ നെഗറ്റീവും 97615 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!