മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 40 പേര്‍ക്ക് കൊവിഡ്

0

മാനന്തവാടി – ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി കെ.എസ്.ആര്‍.ടി.സി.യില്‍ പ്രതിസന്ധി രൂക്ഷം.40 പേര്‍ക്കാണ് രണ്ട് ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത്.കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ പത്തൊന്‍പത് കണ്ടക്ടര്‍മാര്‍ ഇരുപത് ഡ്രൈവര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മിക്ക റൂട്ടുകളിലും കണ്ടൈന്‍മെന്റ് സോണുകളായതിനാലാണ് സര്‍വ്വീസ് മുടങ്ങാതെ ഉള്ള ജീവനക്കാരെ വച്ച് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വരും.

Leave A Reply

Your email address will not be published.

error: Content is protected !!