തവിഞ്ഞാല്‍ പഞ്ചായത്തില്‍ മഞ്ഞപിത്തം പടരുന്നു
ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷം ആരോഗ്യ വകുപ്പ് ഏറെ ഭീതിയോടെ കണ്ട ഒന്നായിരുന്നു മഞ്ഞപ്പിത്തം. വീടുകളില്‍ ഭൂരി ഭാഗത്തിലും വെള്ളം കയറിയ നിലയിലായിരുന്നു. എന്നാല്‍ ഭീതി ജനകമല്ലെങ്കിലും തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലും പരിസരങ്ങളിലും മഞ്ഞപിത്തം ഇപ്പോള്‍ പടര്‍ന്നു പിടിക്കുകയാണ് കഴിഞ്ഞ ദിവസം തലപ്പുഴയിലെ വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപിത്തം പിടിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഞ്ഞപിത്തം പടരുന്നത്. മഞ്ഞപിത്തതെ തുടര്‍ന്ന് എഞ്ചിനീയറിംഗ് കോളേജിന് ബുധനാഴ്ച വരെ അവധി നല്‍കിയിരുന്നു. എന്നാല്‍ മറ്റ് സ്ഥലങ്ങളിലും രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോളേജിന്റെ അവധി നീട്ടി നല്‍കാനാണ് സാധ്യത ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 32 പേര്‍ക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കിണറുകളിലും മറ്റും ക്ലോറിനേഷന്‍ ചെയ്യുകയും ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ ജാഗ്രതയിലുമാണ്, രോഗം പടരുന്ന സാഹചര്യത്തില്‍ കടകളിലും മറ്റ് ശീതള പാനീയങ്ങള്‍ വില്‍ക്കുന്നത് താല്‍കാലികമായി പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചിട്ടുണ്ട്. എന്നാലും കടകളിലും മറ്റും ശീതള പാനീയ വില്‍പ്പന നടക്കുന്നുമുണ്ട് ഇക്കഴിഞ്ഞ പ്രളയത്തില്‍ കിണറുകളില്‍ വെള്ളം കയറിയപ്പോള്‍ വിവിധ സന്നദ്ധ സംഘടനകളുടെ നല്ല രീതിയിലുള്ള ഇടപ്പെടലിന്റെ ഭാഗമായി കിണറുകളെല്ലാം വൃത്തിയാക്കിയിരുന്നു. അതുകൊണ്ട് തന്നെ മഞ്ഞപിത്തത്തിന്റെ വ്യാപനം ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞിട്ടുമുണ്ട്.