മാനന്തവാടി ഫാര്‍മേഴ്‌സ് സഹകരണ സംഘം തിരഞ്ഞെടുപ്പ് നവംബര്‍ 11 ന്

0

മാനന്തവാടി ഫാര്‍മേഴ്‌സ് സഹകരണ സംഘം തിരഞ്ഞെടുപ്പ് അടുത്ത മാസം 11 ന് നടക്കും നിലവില്‍ 14 അംഗ ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പെങ്കിലും നാമനിര്‍ദേശ പത്രിക സുഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 43 സി.പി.എം, ബി.ജെ.പി.യും ചില സീറ്റിലേക്ക് പത്രിക നല്‍കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സിലാണ് സ്ഥാനാര്‍ത്ഥികളുടെ പ്രളയം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ മാരത്തോണ്‍ ചര്‍ച്ചയും തുടങ്ങി. അര്‍ഹരായവര്‍ക്ക് സ്ഥാനം നല്‍കിയില്ലെങ്കില്‍ കൂറു മുന്നണിയുണ്ടാക്കി ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാനും കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ തീരുമാനം.

നിലവില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ കൈയിലാണ് ബാങ്കിന്റ ഭരണം കാലാകാലങ്ങളിലായി കോണ്‍ഗ്രസിലെ തന്നെ ഒരെ ആളുകളാണ് ബോര്‍ഡ് അംഗങ്ങളായി പരിഗണിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത് ഈയടുത്ത് നടന്ന മാര്‍ക്കറ്റിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പിലും കല്‍പ്പകസ്റ്റോര്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സില്‍ റിബലുകളുണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് റിബലുകളെ പിന്‍വലിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞത് എന്നാന്‍ ഫാര്‍മേഴ്സ് ബാങ്കിന്റെ കാര്യത്തില്‍ റിബലുകളെ പിന്‍വലിപ്പിക്കാന്‍ നേതൃത്വത്തിന് നന്നെ വിയര്‍കേണ്ടി വരും നിലവില്‍ 6 ബ്രാഞ്ചുകളുള്ള വലിയ സ്ഥാപനമാണ് മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് പന്ത്രണ്ടായിരത്തി ഒരു നൂറ്റി പത്ത് വോട്ടര്‍മാരാണ് ബാങ്കിലുള്ളത് അടുത്ത മാസം 11 ന് മാനന്തവാടി ഗവ:യു.പി.സ്‌കൂളില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക കോണ്‍ഗ്രസ്സിലാവട്ടെ രണ്ട് മണ്ഡലം പ്രസിഡന്റ്മാരെ ഒഴിവാക്കി നിലവിലെ ഡയറക്ടര്‍മാരെ തന്നെയുള്ള പാനലാണ് കോണ്‍ഗ്രസ്സ് നേതൃത്വം മുന്നോട്ട് വെക്കുന്നത് എന്നാല്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായമുള്ളവരും രണ്ട് മണ്ഡലം പ്രസിഡന്റ്മാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുമുണ്ട്. പഴയ ആളുകളെ തന്നെയാണ് നേതൃത്വം അംഗീകരിക്കുന്നതെങ്കില്‍ കൂറു മുന്നണിയുണ്ടാക്കി മത്സരിക്കാന്‍ തന്നെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസുകാരുടെ തീരുമാനം ഇതിനാകട്ടെ മാനന്തവാടിയിലെ തന്നെ ചില ഡി.സി.സി. സെക്രട്ടറിമാരുടെ പിന്തുണയുണ്ടെന്നും സൂചനയുണ്ട് അങ്ങനെ വന്നാല്‍ നേതൃത്വത്തിന് അതൊരു തലവേദനയുമാകും എന്തായാലും പത്രിക പിന്‍വലിക്കാനുള്ള ബുധനാഴ്ച അഞ്ച് മണി സമയത്തിനുള്ളില്‍ സമവായമായില്ലങ്കില്‍ മാനന്തവാടി കോണ്‍ഗ്രസ്സില്‍ പൊട്ടിതെറിക്കുള്ള സാധ്യതയും ഏറെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!